തോൽവിയിലും തിളങ്ങിയ ഡി മറിയ ഗോൾ

- Advertisement -

ഡി മറിയ രണ്ടേ രണ്ട് ലോകകപ്പ് ഗോളുകളെ കരിയറിൽ നേടിയിട്ടുള്ളൂ. അത് രണ്ടിനും ഒരു സാമ്യമുണ്ട്. രണ്ടും പിറന്നത് ലോകകപ്പിന്റെ പ്രീക്വാർട്ടറിലായിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലാന്റിനെതിരായ മത്സരം 0-0 എന്ന നിലയിൽ പെനാൾട്ടിയിലേക്ക് അടുക്കുമ്പോൾ ആയിരുന്നു എക്സ്ട്രാ ടൈമിൽ ഡി മറിയ ഹീറോ ഗോളുമായി ആയത്. ഇന്നലെ വീണ്ടും ഒരു പ്രീക്വാർട്ടർ പോരിൽ ആ ബൂട്ടുകൾ ഗോൾവല കണ്ടെത്തി.

ഫ്രഞ്ച് ഗോൾ കീപ്പർ ലോരിസിന്റെ കീഴ്പ്പെടുത്താൻ ഇത്തരമൊരു ലോക നിലവാരമുള്ള സ്ട്രൈക്ക് തന്നെ വേണമായിരുന്നു എന്ന് ഡിമറിയക്ക് അറിയാമായിരുന്നു. ഇന്നലെ പിറന്ന ഗോൾ ഫ്രാൻസിന്റെ 1986 മുതൽ ലാറ്റിനമേരിക്കൻ ടീമുകൾക്ക് എതിരെ ലോകകപ്പിൽ ഗോൾ വഴങ്ങിയിട്ടില്ല എന്ന റെക്കോർഡിന്റെ അന്ത്യവുമായി. അർജന്റീന കളിച്ച അവസാന അഞ്ച് പ്രധാന ടൂർണമെന്റുകളിലും ഡി മറിയ ഗോൾ കണ്ടെത്തി.

2011, 2015, 2016 എന്നീ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഈ ലോകകപ്പ് അടക്കം രണ്ട് ലോകകപ്പിലുമാണ് താരം ഗോൾ കണ്ടെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement