തിയറി ഹെൻറിക്ക് ശേഷം ഇംഗ്ലീഷ് ഫുട്ബാളിൽ ചരിത്രം കുറിച്ച് ലോവ്റെൻ

- Advertisement -

വിഖ്യാത സ്ട്രൈക്കെർ തിയറി ഹെൻറിക്ക് ശേഷം ഇംഗ്ലീഷ് ഫുട്ബാളിൽ ഒരു അപൂർവ ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് ലിവർപൂളിന്റെ ക്രൊയേഷ്യൻ ഡിഫൻഡർ ദെയാൻ ലോവ്റെൻ. ഒരു ഇംഗ്ലീഷ് ക്ലബിന്റെ താരമായി ഒരേ വര്ഷം തന്നെ ചാമ്പ്യൻസ് ലീഗ് ഫൈനലും ലോകകപ്പ് ഫൈനലും കളിക്കുന്ന രണ്ടാമത്തെ മാത്രം കളിക്കാരനായി മാറാനിരിക്കുകയാണ് ഈ ഡിഫൻഡർ.

ഇതിനു മുൻപ് തിയറി ഹെൻറി മാത്രമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിച്ചിരിക്കുന്നത്. 2006ൽ ആഴ്‌സണലിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് ഫൈനലും ഫ്രാൻസിന്റെ കൂടെ ലോകകപ്പ് ഫൈനലും കളിച്ചിരുന്നു ഹെൻറി. പക്ഷെ രണ്ടു ഫൈനലിലും വിജയം നേടാൻ ആഴ്സണലിനോ ഫ്രാൻസിനോ കഴിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ കൂടെയാണ് ലോവ്റെൻചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്, എന്നാൽ റയൽ മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഇതാ ഒരു ലോകകപ് ഫൈനലും. പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കൂടെ കളിക്കുന്ന ലോവ്റെൻ താൻ വരുത്തുന്ന പിഴവുകൾ കൊണ്ടാണ് അറിയപ്പെട്ടിരുന്നത്, പക്ഷെ ലോകകപ്പിൽ വേറൊരു ലോവ്റെനെയാണ് കാണാൻ കഴിഞ്ഞത്. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളാണ് ലോവ്റെൻ ഇപ്പോൾ. സാക്ഷാൽ ലയണൽ മെസ്സിയെ പോലും തടഞ്ഞു നിർത്തിയ ലോവ്റെൻ മിന്നും ഫോമിലാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement