ഇത് കോസ്റ്ററിക്ക ചരിത്രത്തിലെ പ്രായം കൂടിയ ഇലവൻ

- Advertisement -

ഇന്ന് സെർബിയയക്ക് മുന്നിൽ പതറിയ കോസ്റ്ററിക്കൻ ടീമിന് ആവശ്യമില്ലാത്ത ഒരു റെക്കോർഡ് കിട്ടി. കോസ്റ്ററിക്കയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഇലവനാണ് ഇന്ന് ഇറങ്ങിയത്. ഇന്നത്തെ കോസ്റ്ററിക്ക ഇലവന്റെ ശരാശരി പ്രായം 29 വയസ്സും 346 ദിവസവും ആയിരുന്നു. 2006ൽ ഇക്കഡോറിനെതിരായി ഇറങ്ങി കോസ്റ്റാറിക്കൻ ടീമിനെയാണ് പ്രായത്തിന്റെ കാര്യത്തിൽ ഈ ടീം മറികടന്നത്.

29 വയസ്സും 345 ദിവസവുനായിരുന്നു അന്നത്തെ കോസ്റ്ററിക്ക ടീമിന്റെ ശരാശരി പ്രായം. ഈ ലോകകപ്പിനെത്തിയ ടീമുകളിൽ അർജന്റീന കഴിഞ്ഞാൽ ഏറ്റവും വയസ്സൻ നിര കോസ്റ്ററിക്കയുടേതാണ്. ഈ ലോകകപ്പിന് എത്തിയ 23 അംഗ കോസ്റ്റാറിക്കൻ ടീമിന്റെ ശരാശരി പ്രായം 29 വയസ്സും 203 ദിവസവുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement