നിർഭാഗ്യവാനായി തിയാഗോ സിയോനെക്

- Advertisement -

പോളണ്ട് പ്രതിരോധ നിര താരം തിയാഗോ സിയോനെക് നിർഭാഗ്യവാനാണ്. ആദ്യത്തെ റെക്കോർഡ് മായാതെ കിടക്കും എന്നു പറഞ്ഞത് പോലെ ഒരു നാണക്കേടിന്റെ റെക്കോർഡ് തിയാഗോ സിയോനെകിന്റെ പേരിലായി. പോളണ്ടിന്റെ ലോകകപ്പുകളിലെ ആദ്യത്തെ സെൽഫ് ഗോൾ ആയി ഇന്നത്തേത്. ഇന്നത്തെ മത്സരത്തിൽ സെനഗൽ താരം ഇദ്രിസ് ഗിയെ എടുത്ത ഷോട്ട് സിയോനെകിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.

ഇതുവരെ 8 ലോകകപ്പുകൾ കളിച്ച പോളണ്ട് 40 ഗോളുകൾ അടിക്കുകയും 45 ഗോളുകൾ വഴങ്ങുകയും ചെയ്തിട്ടുണ്ട്. അതിലെ അവസനത്തേതായി സിയോനെകിന്റെ സെല്ഫ് ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement