അമ്പതാം ഗോൾ നേടി ചിച്ചാരിറ്റോ

- Advertisement -

ഹാവിയർ ഫെർണാണ്ടസ് എന്ന ചിചാരിറ്റോ തന്റെ മെക്സിക്കോയ്ക്കായുള്ള ഗോൾവേട്ട തുടരുകയാണ്. ഇന്ന് ദക്ഷിണ കൊറിയക്കെതിരെ നേടിയ ഗോളോടെ മെക്സിക്കൻ ജേഴ്സിയിൽ 50 ഗോൾ എന്ന നേട്ടത്തിൽ ചിചാരിറ്റോ എത്തി. മെക്സിക്കോ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് 50 ഗോളുകൾ ഒരു താരൻ സ്കോർ ചെയ്യുന്നത്. 103 മത്സരങ്ങളിൽ നിന്നാണ് ചിചാരിറ്റോയുടെ ഈ നേട്ടം.

ഈ ഗോളോടെ ലോകകപ്പിൽ മെക്സിക്കോയ്ക്കായി 4 ഗോളുകൾ ചിചാരിറ്റോ നേടി .ഇത് ലൂയിസ് ഹെർണാണ്ടസിനൊപ്പം ലോകകപ്പ് ചരിത്രത്തിലെ മെക്സിക്കോയുടെ ഏറ്റവും മികച്ച സ്കോററുമാക്കി ചിചാരിറ്റോയെ. 2014 ലോകകപ്പിലും ജൂൺ 23 എന്ന തീയതിയിൽ തന്നെയായിരുന്നു ചിചാരൊറ്റോ ഗോൾ നേടിയത് എന്ന കൗതുകം കൂടെ ഇന്നത്തെ ഗോളിന് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement