ജർമ്മനി ചരിത്രം ആവർത്തിക്കുമോ?

- Advertisement -

അക്ഷരാത്ഥത്തിൽ അട്ടിമറി ആയിരുന്നു ഇന്നലെ നടന്നത്, നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്സിക്കോ പരിചയപ്പെടുത്തിയത്. കൗണ്ടർ അറ്റാക്കിലൂടെയും ലോങ്ങ് ബാളുകളിലൂടെയും ജർമ്മനിയെ വിരിഞ്ഞു കെട്ടിയ മെക്സിക്കോ 35ആം മിനിറ്റിൽ ലോസാനോ നേടിയ ഗോളിനാണ് പരാജയപ്പെടുത്തിയത്.

ഇതിനു മുൻപ് നടന്ന ലോകകപ്പുകളിൽ ഒരു തവണ മാത്രമാണ് ജർമ്മനി ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയത്. സ്പെയ്നിൽ 1982ൽ നടന്ന ലോകകപ്പിലാണ് ജർമ്മനി തോൽവി ഏറ്റുവാങ്ങിയത്. അന്ന് അൾജീരിയയുടെ ആഫ്രിക്കൻ കരുത്തർക്ക് മുന്നിൽ മുട്ട് കുത്തുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൾജീരിയ ജർമ്മനിയെ പരാജയപ്പെടുത്തിയത്. പക്ഷെ ആ ലോകകപ്പിൽ ഫൈനലിൽ എത്തിയാണ് ജർമ്മനി കുതിപ്പ് അവസാനിപ്പിച്ചത്, എങ്കിലും ഫൈനലിൽ ഇറ്റലിക്ക് മുന്നിൽ മുട്ടുകുത്താൻ ആയിരുന്നു ജർമ്മൻ പടയുടെ വിധി. പോളോ റോസിയുടെ ഇറ്റലിക്ക് മുന്നിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ പരാജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement