
ഇന്നലെ ബ്രസീൽ സ്വിട്സർലാൻഡിനെതിരെ ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും കുട്ടീഞ്ഞോ ഒരു മനോഹരമായ ഗോൾ നേടിയിരുന്നു. 20 ആം മിനിറ്റിൽ ബോക്സിന്റെ പുറത്തു നിന്ന് എടുത്ത ഒരു ലോങ്ങ് റേഞ്ചർ വളഞ്ഞു കയറിയത് പോസ്റ്റിന്റെ വലത് മൂലയിലേക്കായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കൊളംബിയക്കെതിരെ നേടിയ ഫ്രീകിക്ക് ഗോൾ ഓർമയുണ്ടല്ലോ, അത് പോലെ എണ്ണം പറഞ്ഞ 37 ഗോളുകൾ ആണ് ബ്രസീൽ ഇതുവരെ ലോകകപ്പുകളിൽ നേടിയത്. 1966മുതലാണ് ലോകകപ്പുകളിൽ ഈ കണക്കുകൾ നോക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇങ്ങോട്ട് ഏറ്റവും കൂടുതൽ ലോങ്ങ് റേഞ്ചർ ഗോളുകൾ നേടുന്ന ടീമും ബ്രസീൽ തന്നെയാണ്, രണ്ടാമതുള്ള ഏതൊരു ടീമിനെക്കാളും 11 ഗോളുകൾ ആണ് ബ്രസീൽ നേടിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
