ഗോൾ വേട്ടക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ബെൽജിയം കുതിപ്പ്

- Advertisement -

ഗോളിന്റെ എണ്ണം പോലെ തന്നെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടു. ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ തോമസ് മുയ്‌നീർ ഇംഗ്ലണ്ടിനെതിരെ ബെല്ജിയത്തിന്റെ അകൗണ്ട് തുറന്നതോടെയാണ് ബെൽജിയം റെക്കോർഡ് ഇട്ടത്. സെൽഫ് ഗോളുകൾ ഒഴിച്ച നിർത്തിയാൽ ബെൽജിയത്തിനു വേണ്ടി 10 വ്യത്യസ്ത കളിക്കാരാണ് ഗോളടിച്ചത്. ഇതിനു മുൻപ് 2006 ൽ ഇറ്റലിക്കും 1982 ഫ്രാൻസിനും വേണ്ടി മാത്രമാണ് 10 കളിക്കാർ ഗോൾ നേടിയിട്ടുള്ളത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഗോളോടെ ബെൽജിയത്തിന് ഈ ലോകകപ്പിൽ 15 ഗോളുകളായി. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്. മെർട്ടൻസ്, ലുകാകു, ഹസാർഡ്, ബത്‌സുവായി, അദ്നാൻ യാനുസായ്,വെർട്ടോങ്ങൻ,ഫെല്ലെയ്‌നി, ചാഡിൽ, ഡി ബ്രൂയ്ൻ, മുയ്‌നീർ എന്നിവരാണ് ബെൽജിയത്തിന്റെ ലോകകപ്പ് ഗോൾ സ്കോറർമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement