ബ്രസീലിലും റഷ്യയിലും എല്ലാ ഗ്രൂപ്പ് മത്സരങ്ങളും വിജയിക്കുന്ന ഏക ടീമായി ബെൽജിയം

- Advertisement -

ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു 9 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളയാണ് ബെൽജിയം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുള്ളത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച വിജയിച്ച ബെൽജിയം മികച്ച ഒരു നേട്ടവും കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലുമായി എല്ലാ ഗ്രൂപ്പ് മത്സരങ്ങളും വിജയിക്കുന്ന ഏക ടീമായിരിക്കുകയാണ് ബെൽജിയം.

കഴിഞ്ഞ ലോകകപ്പിൽ അൾജീരിയ, റഷ്യ, ദക്ഷിണ കൊറിയ ടീമുകളെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയ ബെല്ജിയത്തിനു ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന് പുറമെ കിട്ടിയത് പനാമ, ടുണീഷ്യ ടീമുകളെയാണ്. അടുത്ത റൗണ്ടിൽ ജപ്പാനെ നേരിടുന്ന ബെല്ജിയത്തിനു പക്ഷെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയാണ് എങ്കിൽ കാത്തിരിക്കുന്നത് കടുത്ത എതിരാളികൾ ആയിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement