
ഗോളുകൾ എല്ലാവിടെയും അടിച്ചുകൂട്ടുകയായിരുന്നു എങ്കിലും അഗ്യൂറോ ലോകകപ്പിൽ ഒരു ഗോളിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 12 ആയി. തന്റെ മൂന്നാം ലോകകപ്പിലാണ് അഗ്യൂറോ തന്റെ ആദ്യ ഗോൾ നേടുന്നത്. 19ആം മിനുട്ടിൽ റോഹോയുടെ പാസിൽ നിന്ന് ഒരു ഗംഭീര ഇടം കാലൻ സ്ട്രൈക്കിലൂടെയാണ് അർജന്റീനയ്ക്ക് തുടക്കത്തിൽ ലീഡ് നേടിക്കൊടുത്ത ഗോൾ അഗ്യൂറോ നേടിയത്.
അഗ്യൂറോയുടെ ലോകകപ്പിലെ ഒമ്പതാം മത്സരമാണിത്. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും 2014 ബ്രസീലിയൻ ലോകകപ്പിലും അർജന്റീനയ്ക്കൊപ്പം ഉണ്ടായിരുന്നു എങ്കിലും ഗോൾ നേടാൻ അഗ്യൂറോക്കായിരുന്നില്ല. ഹിഗ്വയിന് മേൽ സാമ്പോളി തന്നെ ആദ്യ ഇലവനിൽ ഇറക്കാൻ കാണിച്ച വിശ്വാസം സംരക്ഷിക്കുക കൂടിയാണ് അഗ്യൂറോ ഈ ഗോളിലൂടെ ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
