ആഫ്രിക്കൻ ടീമുകൾക്ക് മോശം തുടക്കം; ആദ്യ വിജയം ആർക്കായിരിക്കും

- Advertisement -

റഷ്യൻ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകൾക്ക് ഇതുവരെ മോശം തുടക്കം ആണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ മൂന്നു ടീമുകളായും പരാജയത്തിന്റെ കൈപ്പുനീർ കുടിച്ചാണ് കളത്തിൽ നിന്ന് കയറിയിട്ടുള്ളത്. ഈ ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ആഫ്രിക്കൻ ടീം ഈജിപ്ത് ആയിരുന്നു. സാല ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് 89ആം മിനിറ്റിൽ വഴങ്ങിയ ഗോളിൽ ആണ് ഉറുഗ്വേയോട് പരാജയം അറിഞ്ഞത്. രണ്ടാമത്തെ മത്സരത്തിൽ മൊറോക്കോ 93ആം മിനിറ്റിൽ വഴങ്ങിയ ഓൺ ഗോളിൽ ഇറാനോടും പരാജയം അറിഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ നൈജീരിയ ക്രൊയേഷ്യയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയം അറിഞ്ഞത്.

ആഫ്രിക്കയിൽ നിന്നും ലോകകപ്പിന് യോഗ്യത നേടിയ അഞ്ചു ടീമുകളിൽ ഇനി മത്സരത്തിന് ഇറങ്ങാനുള്ളത് ട്യുണീഷ്യയും സാഡിയോ മാനേയുടെ സെനഗലും ആണ്. നാളെ നടക്കുന്ന മത്സരത്തിൽ ട്യുണിഷ്യക്ക് എതിരാളികൾ ശക്തരായ ഇംഗ്ലണ്ട് ആണ്. ഇംഗ്ലണ്ടിനെ തോൽപ്പിക്കുക എന്നത് ട്യുണിഷ്യക്ക് വെല്ലുവിളിയാകും. സെനഗലിന് ആദ്യ മത്സരത്തിലെ എതിരാളികൾ പോളണ്ട് ആണ്.

ഈജിപ്തിന് ആണ് ആദ്യമായി വിജയം കൈവരിക്കുന്ന ടീം ആവാൻ സാധ്യകളിൽ മുന്നിൽ ഉള്ളത്. തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഈജിപ്തിന് എതിരാളികൾ താരതമ്യേനെ ദുർബലരായ സൗദി അറേബ്യയാണ്. ബാക്കിയുള്ള ടീമുകൾ എല്ലാം എത്തിപ്പെടുന്നത് ശക്തരായ ടീമുകളുടെ മുന്നിലേക്കാണ്. മൊറോക്കോക്ക് പോർച്ചുഗലും മൊറോക്കോക്ക് സ്പെയിനും നൈജീരിയക്ക് അർജന്റീനയും ആവും എതിരാളികൾ.

ഫുട്ബാൾ എന്നാൽ പ്രവചനാതീതമാണ്. ആരായിരിക്കും ആദ്യ വിജയം നേടുക എന്നത് കാത്തിരുന്നു കാണുക തന്നെ വേണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement