പനേങ്ക കിക്കിന് ഇന്ന് 42 വയസ്

- Advertisement -

2006 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ബുഫണിനെ സാക്ഷിയാക്കി സാക്ഷാൽ സിദാൻ എടുത്ത എടുത്ത പെനാൽറ്റി കിക്ക് ഓർമയുണ്ടോ? അതേ പനേങ്ക കിക്ക്. പ്രസിദ്ധമായ പനേങ്ക കിക്കിന് ഇന്ന് 42 വയസ് പൂർത്തിയാവുന്നു. 1976ലെ യുവേഫ യൂറോ ചാംപ്യൻഷിപ് ജർമ്മനി – ചെക്കോസ്ലോവാക്യ ഫൈനലിൽ ആണ് ആദ്യമായി പനേങ്ക കിക്ക് എടുത്തത്, അന്റോണിന് പനേങ്ക എന്ന ചെക്കോസ്ലോവ്യക്കാരൻ.

1976ലെ ഫൈനലിൽ വിജയികളെ നിശ്ചയിക്കാനുള്ള പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആണ് പനേങ്ക “പനേങ്ക” കിക്കുമായി എത്തിയത്. മത്സരം നിശ്ചിത സമയത്തും 2-2 എന്ന നിലയിൽ പരിഞ്ഞപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ 7 കിക്കുകൾ ടീമുകൾ ലക്ഷ്യത്തിലേക്ക് എത്തിച്ചപ്പോൾ 8മത്തെ കിക്ക് എടുത്ത ജർമ്മൻ താരത്തിന് പിഴച്ചു. ചെക്കോസ്ലോവ്യയുടെ അഞ്ചാമത്തെ കിക്ക് എടുക്കാൻ വന്നത് പനേങ്ക ആയിരുന്നു. കിക്ക് ഗോളിയുടെ ഇടത് ഭാഗത്തേക്കായിരിക്കും എന്നു തോന്നിപ്പിച്ചു നിന്ന പനേങ്ക, ഗോൾ കീപ്പറേ തന്റെ ഇടതു വശത്തേക്ക് ഡൈവ് ചെയ്യിപ്പിച്ചു, പക്ഷെ ഡൈവ് ചെയ്ത ഗോൾ കീപ്പറേ കബളിപ്പിച്ച് പനേങ്ക മൃദുവായി പന്തിനെ ചിപ്പ് ചെയ്ത് ഗോൾ പോസ്റ്റിന്റെ നടുവുലേക്ക് കോരിയിട്ടു. ചരിത്രത്തിൽ ആദ്യമായി പനേങ്ക കിക്ക് പിറന്നു. മത്സരം വീക്ഷിച്ച ഒരു ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ പനേങ്കയെ “A poet” എന്നാണ് വിശേഷിപ്പിച്ചത്.

പനേങ്കക്ക് ശേഷം നിരവധി പേർ പനേങ്ക കിക്കുമായി വന്നു. ഫ്രാന്സിസ്കോ ടോട്ടി, സിദാൻ, പിർലോ, മെസ്സി, അലക്സിസ് സാഞ്ചസ് തുടങ്ങി നിരവധി പ്രമുഖർ. ഇതിൽ അലക്സിസ് സാഞ്ചസ് മാത്രമാണ് പനേങ്ക കിക്കിലൂടെ ഒരു മേജർ ട്രോഫി സ്വന്തമാക്കിയത്. 2015 കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ ഗോൾ കീപ്പർ റൊമേറോയെ കാഴ്ചക്കാരനാക്കിയാണ് സാഞ്ചസ് പനേങ്ക എടുത്തത്.

പനേങ്ക കിക്കിന് നിരവധി വിമർശകരും ഉണ്ട്, കാരണം പെനാൽറ്റി ഗോൾ കീപ്പർ സേവ് ചെയ്യാനുള്ള സാധ്യത കൂടുതൽ ആണെന്നുള്ളത് തന്നെ. വളരെ സാവധാനം പന്തിനെ ചിപ്പ് ചെയ്യുന്നത് കൊണ്ടു ഗോൾ കീപ്പർക്ക് അനായാസം പന്ത് കൈക്കലാക്കാനുള്ള സാധ്യതയും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement