2500 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് ഫിഫ ലോകകപ്പ്

- Advertisement -

ലോകകപ്പ് ചരിത്രത്തിൽ ഗോളുകളുടെ എണ്ണം 2500 എന്ന നാഴികകല്ല്‌ പിന്നിട്ടിരിക്കുകയാണ്. ടുണീഷ്യയുടെ ഫക്‌റദ്ദിൻ ബെൻ യുസഫ് ആണ് 2500മത്തെ ഗോൾ നേടി ചരിത്രത്തിൽ ഇടം പിടിച്ചത്. പനാമക്കെതിരെ 51ആം മിനിറ്റിൽ സമനില ഗോളാണ് യുസഫ് നേടിയത്.

1930ലെ ആദ്യ ലോകകപ്പിൽ ഫ്രാൻസിന്റെ ലൂസിയൻ ലോറന്റ് ആണ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 48 വർഷങ്ങൾക്ക് ശേഷം 1978ലെ ലോകകപ്പിൽ ഹോളണ്ടിന്റെ റോബ് റെൻസെൻബ്രിങ് ആണ് 1000 ഗോളുകൾ എന്ന നാഴികകളിലെത്തിയത്. എന്നാൽ 16 വർഷങ്ങൾക്ക് ശേഷം 1994ലെ ലോകകപ്പിൽ അർജന്റീനയുടെ ക്ലോഡിയോ കനീജിയ ആണ് 1500മത്തെ ഗോൾ സ്‌കോർ ചെയ്തത്. 2006ലെ ലോകകപ്പിൽ 2000 ഗോളുകൾ എന്ന നാഴിക കല്ലും പിറന്നു, ഇംഗ്ലണ്ടിനെതിരെ സ്വീഡന്റെ മാർക്സ് അൽബാക്ക് ഗോൾ നേടിയത്. ഇപ്പോൾ റഷ്യൻ ലോകകപ്പിൽ 2500 ഗോളുകൾ എന്ന നാഴികക്കല്ലും പിറന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement