അമ്രബട് ആശുപത്രി വിട്ടു, പക്ഷെ പോർച്ചുഗലിനെതിരെ കളിക്കില്ല

- Advertisement -

മൊറോക്കോയുടെ വിങ്ങർ നൊർദിൻ അമ്രബട് ആശുപത്രി വിട്ടു‌‌. ഇറാനെതിരായ മത്സരത്തിനിടെ തലയിടിച്ചു വീണ അമ്രബട് കൺകഷൻ നേരിടുകയും തുടർന്ന് കളിക്കാനാകാതെ കളം വിടുകയും ചെയ്തിരുന്നു. കൺകഷൻ നേരിട്ട അമ്രബടിനെ മോസ്കോയിലെ ആശുപത്രിയിൽ 24 മണിക്കൂറോളം നിരീക്ഷണത്തിൽ വെച്ച ശേഷമാണ് ടീമിനൊപ്പം അയച്ചത്.

എന്നാൽ ആശുപത്രി വിട്ടെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും മൊറോക്കോ താരത്തിന് വിശ്രമം നൽകിയേക്കും. പോർച്ചുഗലിനെതിരെയും സ്പെയിനിനെതിരെയും ആണ് മൊറോക്കോയുടെ അടുത്ത രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ അപ്രതീക്ഷിതമായി തോറ്റ മൊറോക്കൊയ്ക്ക് ഇനി അത്ഭുതങ്ങൾ കാണിച്ചാലെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനാകു. അമ്രബടിന് പകരം അനുജനായ സോഫ്യാനാകും അടുത്ത മത്സരം മുതൽ മൊറോക്കോയുടെ ആദ്യ ഇലവനിൽ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement