അലക്സാണ്ടർ അർനോൾഡ് ഇന്ന് ഇംഗ്ലണ്ടിനായി അരങ്ങേറും

- Advertisement -

ഇംഗ്ലണ്ടും കോസ്റ്ററിക്കയും തമ്മിൽ ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ അരങ്ങേറ്റം നടക്കുമെന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു. ലിവർപൂളിന്റെ യുവതാരമായ അർനോൾഡ് ഈ ലോകകപ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. 19 വയസ്സ് മാത്രം പ്രായമുള്ള അർനോൾഡ് കഴിഞ്ഞ സീസണിൽ ലിവർപൂളിനായി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

43 മത്സരങ്ങളിൽ ഈ 29കാരൻ ലിവർപൂളിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുകയും മികച്ചു നിൽക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് ഫൈനലിലും അലക്സാണ്ടർ അർനോൾഡ് ഇറങ്ങിയിരുന്നു. ഇംഗ്ലണ്ട് ടീമിൽ ആദ്യ ഇലവനിൽ റൈറ്റ് ബാക്കായി ഇറങ്ങുക മാഞ്ചസ്റ്റർ സിറ്റി താരം വാൽക്കർ ആയിരിക്കും. എങ്കിലും ഒരവസരം കിട്ടിയാൽ താൻ വാൽക്കറിന് ഒട്ടും പിറകിലല്ല എന്ന് തെളിയിക്കാൻ അർനോൾഡിനായേക്കും.

ഇന്ന് ലീഡ്സിൽ വെച്ചാണ് കോസ്റ്ററിക്കയുമായുള്ള സൗഹൃദ മത്സരം നടക്കുന്നത്. അർനോൾഡിനെ കൂടാതെ ഗോൾകീപ്പറായി ഇന്ന് ബട്ലാന്റാകും ഇറങ്ങുക എന്നും സൗത്ഗേറ്റ് അറിയിച്ചിട്ടുണ്ട്.

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement