റഷ്യയിലേക്ക് ടീമുകളായി, ഇനി കാത്തിരിപ്പിന്റെ നാളുകൾ

റഷ്യയിൽ നടക്കുന്ന ലോകക്കപ്പിനുള്ള അവസാന ടീമും യോഗ്യത നേടിയതോടെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് തുടക്കമായി. ന്യൂസിലാൻഡിനെ തോൽപ്പിച്ച് പെറു അവസാന സ്ഥാനവും നേടിയതോടെയാണ് റഷ്യയിലേക്കുള്ള 32 ടീമുകൾ തീരുമനമായത്. 36 വർഷങ്ങൾക്ക് ശേഷമാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്. 1982 ലാണ് പെറു അവസാനമായി ലോകകപ്പ് കളിച്ചത്.

ആദ്യ പാദത്തിൽ ഗോൾ രഹിത സമനില പിടിച്ച പെറു രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ 2-0 ന്റെ വിജയം നേടിയാണ് റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

റഷ്യയിലേക്ക് യോഗ്യത നേടാനാവാതെ പോയ പ്രമുഖരിൽ ഒന്ന് ഇറ്റലിയാണ്. പ്ലേ ഓഫ് മത്സരത്തിൽ സ്വീഡനെതിരെ ജയിക്കാനാവാതെ പോയതാണ് ഇറ്റലിക്ക് പുറത്തേക്ക് ഉള്ള വഴി തുറന്നത്.  കഴിഞ്ഞ യൂറോ കപ്പിന് യോഗ്യത നേടാനാവാതെ പോയ നെതർലാൻഡിന് റഷ്യയിലേക്കും യോഗ്യതയില്ല.

കാമറൂൺ, യു.എസ്.എ, ചിലി തുടങ്ങിയ മറ്റു പ്രമുഖ ടീമുകളും റഷ്യയിലേക്ക് യോഗ്യത നേടിയിട്ടില്ല, ബുഫൺ, റോബൻ, അലക്സിസ് സാഞ്ചസ് തുടങ്ങിയ താരങ്ങളെയും റഷ്യക്ക് നഷ്ട്ടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅപരാജിത കുതിപ്പ് തുടരുന്നു, ബാഴ്സ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
Next articleയമാഗൂച്ചിയോട് സൈനയ്ക്ക് തോല്‍വി, ചൈന ഓപ്പണില്‍ നിന്ന് പുറത്ത്