27 അംഗ ടീമുമായി ജപ്പാൻ, കഗാവയും ഹോണ്ടയും ടീമിൽ

പരിശീലകൻ നിഷിനോയുടെ ആദ്യ ടീമിൽ സീനിയർ താരങ്ങളായ കഗാവയ്ക്കും ഹോണ്ടയ്ക്കും ഇടം ലഭിച്ചു. ലോകകപ്പിനു മുന്നോടിയാഇ ഘാനയെ സൗഹൃദ മത്സരത്തിൽ നേരിടുന്നതിനായുള്ള ടീമിനെയാണ് ഇമ്മ് നിഷിനോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 27 അംഗ ടീമിൽ നിന്ന് തന്നെയാകും ലോകകപ്പിനായുള്ള അവസാന 23നെ തിരഞ്ഞെടുക്കുക എന്ന് നിഷീനോ പറഞ്ഞു.

കഗാവയും ഹോണ്ടയും ടീമിൽ ഉണ്ടെങ്കിലും ഇരുവരുടെയും ഫിറ്റ്നെസ് അവസാന 23ൽ എത്തുന്നതിന് പ്രശ്നമാകും. കഗാവ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. സ്ക്വാഡ് അനൗൺസ് ചെയ്യേണ്ട അവസാന ദിവസം വരെ‌ കഗാവയ്ക്കായി കാത്തിരിക്കും എന്നാണ് നിഷിനോ മാധ്യമങ്ങളോട് പറഞ്ഞത്.

Japan’s preliminary World Cup squad:

GK Kawashima, Higashiguchi, Nakamura

DF Nagatomo, Makino, Yoshida, H.Sakai, G.Sakai, Shoji, Endo, Ueda

MF Hasebe, Ideguchi, Aoyama, Honda, Inui, Kagawa, Yamaguchi, Haraguchi, Usami, Shibasaki, Oshima, Misao

FW: Okazaki, Osako, Muto, Asano

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോബർട്ടോ മാർടീനസ് ബെൽജിയം കരാർ പുതുക്കി
Next articleനെയ്മറിനെ ബ്രസീലിലേക്ക് അയച്ച് പി എസ് ജി