2026ലെ ലോകകപ്പ് വേദി ഇന്നറിയാം

2026ൽ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ പോവുന്ന വേദി ഏതാണെന്ന് ഇന്ന് അറിയാം. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും കോൺകാഫ് മേഖലയിൽ നിന്ന് യു.എസ്.എയും മെക്സിക്കോയും കാനഡയും ഒരുമിച്ചാണ് ലോകകപ്പിന് ആതിഥേയതം വഹിക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത്. ഫിഫയുടെ 68 മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപനം ഉണ്ടാവുക. ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് ആവും 2026ലെ ലോകകപ്പ്.

2018 ലോകകപ്പ് റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും നടന്നത്കൊണ്ട് യൂറോപ്പിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള രാജ്യങ്ങൾക്ക് 2026ലെ വേദിക്കായി ബിഡ്  ചെയ്യാൻ പറ്റില്ല.  ഫിഫയുടെ 211 മെമ്പർമാരിൽ 201 പേരും വേദിക്കായുള്ള വോട്ടിങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കോൺകാഫ് മേഖലക്ക് ലോകകപ്പ് ലഭിക്കുകയാണെങ്കിൽ ആദ്യമായിട്ടാവും ഒരു ലോകകപ്പ് മൂന്ന് രാജ്യങ്ങളിൽ വെച്ച് നടത്തപ്പെടുക. നേരത്തെ കൊറിയയും ജപ്പാനും സംയുകതമായി ലോകകപ്പ് നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസംഗക്കാരയ്ക്കൊപ്പം എത്തുമോ ജോണി ബൈര്‍സ്റ്റോ
Next articleമർസെലിഞ്ഞോയെയും അടുത്ത വർഷത്തേക്ക് നിലനിർത്തി പൂനെ സിറ്റി