പ്രധാന താരങ്ങൾക്ക് സസ്പെൻഷൻ, സ്വിറ്റ്സർലാന്റിന് പ്രതിസന്ധി

സ്വീഡനെതിരെ നോക്കൗട്ട് റൗണ്ടിന് ഇറങ്ങുമ്പോൾ സ്വിറ്റ്സർലാന്റിന്റെ കൂടെ പ്രതിരോധ നിരയിലെ രണ്ട് പ്രധാന താരങ്ങൾ ഉണ്ടാകില്ല. പ്രതിരോധ താരങ്ങളായ സ്റ്റീഫൻ ലിച്സ്റ്റൈനറും ഫാബിയൻ സ്കാറുമാണ് സസ്പെൻഷൻ നേടിയിരിക്കുന്നത്. ഇന്നലെ ഇരു താരങ്ങൾക്കും കോസ്റ്ററിക്കയ്ക്ക് എതിരായ മത്സരത്തിൽ മഞ്ഞകാർഡ് കിട്ടിയിരുന്നു. ലോകകപ്പിലെ ഇരുവരുടെയും രണ്ടാം മഞ്ഞക്കാർഡ് ആയിരുന്നു ഇത്.

താരങ്ങളെ കോസ്റ്ററിക്കയ്ക്ക് എതിരെ ഇറക്കിയതിൽ സങ്കടമില്ല എന്ന് സ്വിറ്റ്സർലാന്റ് പരിശീലകൻ പെറ്റ്കോവിച് പറഞ്ഞു. കോസ്റ്റാറികയ്ക്ക് എതിരായത് നിർണായക പോരാട്ടമായിരുന്നു. അതിൽ പ്രധാന താരങ്ങളെ ഇറക്കിയില്ലായിരുന്നു എങ്കിൽ നോക്കൗട്ടിലെ ചിലപ്പോൾ എത്തില്ലായിരുന്നു. ഇരുവരുടെയും കാര്യത്തിൽ ദു:ഖമുണ്ട് എങ്കിലും ഇരുവർക്കും പകരം കളിക്കാൻ പോകുന്നവർ തന്റെ സ്ക്വാഡിൽ ഉണ്ടെന്നും പെറ്റ്കോവിച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial