ലോകകപ്പ് ആദ്യ മത്സരത്തിൽ റഷ്യയെ വമ്പൻ ജയത്തിലേക്ക് തയ്യാറെടുപ്പിച്ച റഷ്യൻ ടീം മാനേജർ സ്റ്റാനിസ്ലാവ് ഷെർഷോവിന് റഷ്യൻ പ്രസിഡന്റ് പുടിന്റെ അനുമോദനം. മത്സര ശേഷമുള്ള പത്ര സമ്മേളനത്തിനിടെയാണ് അദ്ദേഹത്തെ റഷ്യൻ പ്രസിഡന്റ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചത്.

എതിരില്ലാത്ത 5 ഗോളുകൾക്കാണ് ഷെർഷോവിന്റെ ടീം സൗദിയെ തകർത്തത്. ഇത് കാണാൻ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

പത്ര സമ്മേളനത്തിന് ഇടയിൽ ലഭിച്ച ഫോണിൽ ആരായിരുന്നെന്ന് ഷെർഷോവ് തന്നെയാണ് വ്യക്തമാക്കിയത്. പ്രകടനത്തിൽ കളിക്കാർക്കുള്ള അഭിനന്ദനം അറിയിക്കാൻ പുടിൻ ആവശ്യപെട്ടതായും, ഇതേ പ്രകടനം തുടരാൻ ആശംസ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...