പ്രീ ക്വാർട്ടർ ലൈനപ്പായി, കൊച്ചിയിൽ വീണ്ടും ബ്രസീൽ മത്സരം

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് അവസാനിച്ചതോടെ പ്രീക്വാർട്ടർ ലൈനപ്പ് പൂർത്തിയായി. പ്രീക്വാർട്ടറിലെ സൂപ്പർ പോരാട്ടമായി മാറാൻ പോകുന്നത് ഫ്രാൻസും സ്പെയിനും തമ്മിൽ നടക്കുന്നതാകും. ഒക്ടോബർ പതിനേഴിന് ഗുവാഹത്തിയിൽ വെച്ചാണ് സ്പെയിൻ-ഫ്രാൻസ് പോരാട്ടം നടക്കുക.

കൊച്ചിയിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ കാനറിപ്പട ഹോണ്ടുറാസിനെ നേരിടും. മികച്ച പിന്തുണ ഗ്യാലറിയിൽ നിന്ന് കിട്ടിയതു കൊണ്ടുതന്നെ ബ്രസീൽ കൊച്ചിയിലേക്ക് തിരിച്ചു വരുന്നതിൽ സന്തോഷത്തിലായിരിക്കും. 18 ഒക്ടോബറിനാണ് കൊച്ചിയിലെ പ്രീക്വാർട്ടർ മത്സരം.

മറ്റു പ്രധാന പ്രീക്വാർട്ടർ പോരാട്ടങ്ങൾ ഇംഗ്ലണ്ട്-ജപ്പാൻ , ഇറാൻ-മെക്സിക്കോ, ജെർമ്മനി-കൊളംബിയ എന്നിവയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement