ലോകകപ്പ് വളണ്ടിയറാകാൻ നിന്നവർ അറിഞ്ഞില്ല, കൊച്ചിയിലെ ഇന്റർവ്യൂവും സിലക്ഷനും കഴിഞ്ഞു

- Advertisement -

ഇന്ത്യയിൽ ആദ്യമായി എത്തുന്ന ഒരു ഫിഫാ മെഗാ ഇവന്റിന്റെ ഭാഗമാകാനുള്ള മലയാളികളുടെ അവസരം അവരറിയാതെ തന്നെ കഴിഞ്ഞു എന്നു വേണം പറയാൻ. വളണ്ടിയറാകാൻ അപേക്ഷ കൊടുത്ത് കാത്തിരുന്ന മലയാളികളിൽ ഭൂരിഭാഗവും അറിയാതെ ഇന്നലെയും ഇന്നുമായി കൊച്ചിയിൽ വെച്ച് വളണ്ടിയർമാർക്കുള്ള ഇന്റർവ്യൂവും വളണ്ടിയർമാരുടെ തിരഞ്ഞെടുക്കലും ചെയ്തു.

ഫിഫയ്ക്ക് ലഭിച്ച അപേക്ഷകളിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നത് കൊച്ചിയിൽ വളണ്ടിയറാവാനുള്ള അപേക്ഷയായിരുന്നു എന്ന് ഫിഫ തന്നെ പറഞ്ഞിരുന്നു. പക്ഷെ ലഭിക്കുന്ന വിവരം വെച്ച് വെറും 250 വളണ്ടിയർമാരയെ ഫിഫയ്ക്ക് ഒരു സ്റ്റേഡിയത്തിനായി ആവശ്യമുള്ളൂ. ആ 250 പേർക്കുള്ള ഇന്റവ്യൂവും സിലക്ഷനും ഇന്ന് ഫിഫ അധികൃതരുടെ മേൽനോട്ടത്തിൽ കൊച്ചിയിൽ കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 250 പേർക്കു മാത്രമാണ് ഫിഫാ വളണ്ടിയർ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഇമെയിൽ അയച്ചത്. അപേക്ഷ കൊടുത്തിരുന്ന ആയിരകണക്കിനാളുകൾ ഇപ്പോഴും തങ്ങൾ വളണ്ടിയറാകും എന്നും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചെടുത്തോളം ലോകകപ്പിന്റെ ഭാഗമാവുക എന്നത് അഭിമാനകരമായ കാര്യമായാണ് അവർ കരുതുന്നത്.

ഫിഫ തിരഞ്ഞെടുക്കപ്പെടാത്തതിനെ കുറിച്ചോ ഇന്റർവ്യൂവിനെ കുറിച്ചോ ഒരു വാർത്താ കുറിപ്പ്പോലും ഇറക്കാത്തതു കൊണ്ട് ഇന്റർവ്യൂ കഴിഞ്ഞെന്ന വാർത്ത അത്ഭുതത്തോടെയാണ് പലരും അറിഞ്ഞത്. കൊച്ചിയിലെ ഇന്റർവ്യൂ കഴിഞ്ഞ ഫിഫ നാളെ ഗോവയിലെ വേദിക്ക് വേണ്ടിയുള്ള വളണ്ടിയർക്കുള്ള ഇന്റർവ്യൂ നടത്തും.

ഫിഫ തങ്ങളെ തഴയില്ലെന്നും ഇനിയും ഇന്റർവ്യൂ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിൽ ഇരിക്കുകയാണ് അപേക്ഷ കൊടുത്ത ബാക്കി ഫുട്ബോൾ പ്രേമികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement