U17ലോകകപ്പ്, ഒരുക്കങ്ങൾ വൈകിയതിന് കൊച്ചിക്കടി കിട്ടി, വലിയ മത്സരങ്ങളില്ല

general view during the Final of the Indian Super League (ISL) season 3 between Kerala Blasters FC and Atletico de Kolkata held at the Jawaharlal Nehru Stadium in Kochi, India on the 18th December 2016. Photo by Shaun Roy / ISL / SPORTZPICS

ഒരുക്കങ്ങൾ വൈകുന്നതിന് കഴിഞ്ഞ ആഴ്ചയാണ് ഫിഫാ അധികൃതർ കൊച്ചി സ്റ്റേഡിയത്തെ വിമർഷിച്ചത്. അത് വിമർഷനത്തിൽ ഒതുങ്ങിയില്ല. അണ്ടർ പതിനേഴ് ലോകകപ്പിന്റെ ഫിക്സ്ചർ ഫിഫാ പ്രഖ്യാപിച്ചപ്പോൾ കലൂർ സ്റ്റേഡിയത്തിന് വലിയ മത്സരങ്ങളൊന്നും കിട്ടിയില്ല. ഫൈനൽ കൊൽക്കത്ത കൊണ്ടു പോയപ്പോൾ കേരളത്തിന് തടഞ്ഞത് വെറും ഒരു ക്വാർട്ടർ ഫൈനൽ മത്സരം മാത്രം.

അവഗണനയല്ല മറിച്ച് അവസാന ഒരു വർഷമായി കാണിച്ച ഉത്തരവാദിത്വമില്ലായ്മയ്ക്ക് കേരള ഫുട്ബോൾ അസോസിയേഷനു കിട്ടിയ ചുട്ട അടിയാണിത്. ഐ എസ് എല്ലിനപ്പുറം സ്റ്റേഡിയത്തിൽ ഒരു പണിയും നടത്താത്തതും സ്റ്റേഡിയത്തിനു പുറത്തെ കച്ചവട സ്ഥാപനങ്ങളോടുള്ള സ്നേഹം അകത്തു നടക്കാൻ പോകുന്ന കളിയോട് കാണിക്കാത്തതുമാണ് കേരളത്തിന് ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാവാൻ കാരണം.

കേരള ഫുട്ബോളിന്റെ തലവര തന്നെ മാറ്റിയേക്കാവുന്ന ലോകകപ്പിൽ കേരളത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീ ക്വാർട്ടറും ഒരു ക്വാർട്ടർ ഫൈനലുമാണ്. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളാണ് കൊച്ചിയിൽ നടക്കുക. സെമി ഫൈനൽ മുംബൈയിലും ഗുവാഹത്തിയിലുമായി നടക്കും. ഏറ്റവും മികച്ച ഫുട്ബോൾ പ്രേമികളും അന്തരീക്ഷവുമുള്ള കൊച്ചി സ്റ്റേഡിയത്തിനായിരുന്നു തുടക്കത്തിൽ വലിയ മത്സരങ്ങൾക്ക് സാധ്യത കൽപ്പിച്ചത്.

Previous articleമലയാളീ പിള്ളേർ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്‌
Next articleവിജയത്തിലേക്കടുത്ത് ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച