U-17 ലോകകപ്പ്, എമ്പുകുയ്ക്ക് ഹാട്രിക്ക്, ഫ്രാൻസ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്തു കൊണ്ടായിരുന്നു ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശനം. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. എമ്പുകുവിന്റെ ഹാട്രിക്കാണ് ഫ്രാൻസിന് ഇത്ര വലിയ വിജയം നൽകിയത്.

6, 74, 82 മിനുട്ടുകളിൽ ആയിരുന്നു എമ്പുകുവിന്റെ ഗോളുകൾ. മിലോട്ടും ഫ്രാൻസിനായി ഇന്ന് ഗോൾ നേടി. ക്വാർട്ടറിൽ സ്പെയിനെ ആകും ഫ്രാൻസ് നേടുക. സെനഗലിനെ 2-1ന് തോൽപ്പിച്ചാണ് സ്പെയിൻ ക്വാർട്ടറിൽ എത്തിയത്.