U-17 ലോകകപ്പ്; അർജന്റീനയ്ക്ക് ആദ്യ വിജയം

- Advertisement -

ബ്രസീലിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ അർജന്റീന യുവനിരയ്ക്ക് ആദ്യ വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കാമറൂണെ ആണ് അർജന്റീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന അർജന്റീന രണ്ടാം പകുതിയിലാണ് തകർപ്പൻ തിരിച്ചുവരവ് നടത്തിയത്.

ഫ്ലോറസ്, ക്രിലാനോവിച്, ഗൊഡോയ് എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ അർജന്റീന സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു. ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ മെക്സിക്കോ ഇറ്റലിയെ 2-1ന് പരാജയപ്പെടുത്തി.

Advertisement