
ഒക്ടോബറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിനുള്ള ടിക്കറ്റ് വിൽപ്പന ഫിഫ വീണ്ടും ആരംഭിച്ചു. പരിമിതമായ ടിക്കറ്റ് മാത്രമേ വില്‍പ്പനയ്ക്കായി ഉള്ളൂ എന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. കൊച്ചി, കൊൽക്കത്ത, ഗുവാഹത്തി എന്നീ വേദികളിലേക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. രണ്ട് ദിവസം മാത്രമേ വിൽപ്പന ഉണ്ടാവുകയുള്ളൂ. നേരത്തെ ടിക്കറ്റ് വിൽപ്പനയ്ക്ക് വെച്ചപ്പോൾ നിമിഷ നേരങ്ങൾക്കൊണ്ട് ടിക്കറ്റ് വിറ്റു തീർന്നിരുന്നു.
Good news! Limited Phase I tickets for #FIFAU17WC in Kolkata, Guwahati & Kochi have been reopened for sale.
Hurry up, you just have2️⃣days! pic.twitter.com/mHBpyMHqCN— Indian Football Team (@IndianFootball) July 5, 2017
കൊച്ചിയിൽ 400 രൂപയുടേയും 800 രൂപയുടേയും ടൂർണമെന്റ് മുഴുവൻ കാണാനുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്ക് ഉള്ളത്. 400 രൂപയുടെ ടിക്കറ്റുകൾ ഗോൾ പോസ്റ്റുകൾക്ക് പിറകിലായിരിക്കും ഇരിപ്പിടം. ഈസ്റ്റ് ബ്ലോക്കിലെ ടിക്കറ്റുകൾക്കാണ് 800 രൂപ വിലയുള്ളത്. ഒരു ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ 8 മത്സരങ്ങളാണ് കൊച്ചിയിൽ വെച്ച് നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial