ഇന്ത്യയുടെ വേറൊരു ടീമിനും കഴിയാത്തതാണ് ഈ കുട്ടികൾ ചെയ്തത്: ഡി മാറ്റോസ്

- Advertisement -

ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ അണ്ടർ പതിനേഴ് കോച്ച് ഡി മാറ്റോസ്. ഇന്ത്യയുടെ മറ്റൊരു ടീമിനും ഈ ടീം നടത്തിയ പ്രകടനങ്ങൾ നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ ഡി മാറ്റോസ്. ഇന്ത്യയുടെ മറ്റു ടീമുകൾ ഇതു പോലുള്ള വലിയ ടീമുകളെ നേരിടുന്നത് കാണണം എന്നും പറഞ്ഞു.

ഇത് ഒരു യാത്രയുടെ തുടക്കമാണെന്നും കുറേ ദൂരം ഇനിയും ഈ ടീം സഞ്ചരിക്കാൻ ഉണ്ട് എന്നും ഡി മാറ്റോസ് പറഞ്ഞു. ഇന്ത്യ അവസാനം മത്സരത്തിൽ നാലു ഗോളുകൾക്ക് ഘാനയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ യോഗ്യത റൗണ്ട് കളിക്കാതെ നേരിട്ട് യോഗ്യത നേടിയ ഒരേയൊരു ടീമാണ് തങ്ങൾ എന്നും ഇത് പോലുള്ള പരാജയം സംഭവിച്ചാലും നേരിടാൻ ടീമും ആരാധകരും തയ്യാറായിരുന്നു എന്നും കോച്ച് അഭിപ്രായപ്പെട്ടു.

ഈ ടീം ഐലീഗിൽ കളിക്കണമെന്ന് പറഞ്ഞ ഡി മാറ്റോസ് പക്ഷെ ഐ ലീഗിൽ താൻ ഈ ടീമിന്റെ കോച്ചായി തുടരുമെന്ന് ഉറപ്പു നൽകിയില്ല. പിന്നീട് കൂടിയാലോചനകൾക്ക് ശേഷം ഇതിൽ തീരുമാനം അറിയിക്കാമെന്നു ഡി മാറ്റോസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement