സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയുടെ U17 കോച്ചാവും

- Advertisement -

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനോട് ഈ വര്ഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ താൽകാലിക കോച്ചായി ചുമതലയേക്കാൻ AIFF ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇത് പ്രകാരം കോൺസ്റ്റൺന്റൈൻ തിങ്കളാഴ്ച ഗോവയിൽ പോയി ശനിയാഴ്ച വരെ അവിടെ താമസിച്ചു കാര്യങ്ങൾ വിലയിരുത്തും.

ഈ മാസം ആദ്യം ആണ് U17 കോച്ചായിരുന്ന ആദം നിക്കോളയെ കളിക്കാരുമായുള്ള പ്രശ്നങ്ങളുടെ പേരിൽ പുറത്താക്കിയത്. അത് പ്രകാരം U17 ലോകകപ്പ് മുൻനിർത്തി ടീമിന്റെ പ്രകടനത്തെ ഇത് ബാധിക്കാതിരിക്കാൻ ആണ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഹെഡ് കോച്ചായ സ്റ്റീഫൻ കോൺസ്റ്റന്റൈനെ നിയമിക്കാൻ AIFF തീരുമാനിച്ചത്. 54കാരനായ സ്റ്റിഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ ഇന്ത്യൻ ഫുട്ബാൾ ടീം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ഈയിടെയായി മികച്ച മുന്നേറ്റം ആണ് ഇന്ത്യൻ ടീം നടത്തുന്നത്. നിലവിൽ 130ആം സ്ഥാനത്താണ് ഇന്ത്യൻ ടീം.

Advertisement