4 ബാഴ്സ താരങ്ങളും 5 റയൽ താരങ്ങളുമായി സ്പെയിൻ കൊച്ചിയിലേക്ക്

ഒക്ടോബർ ആദ്യ വാരം നടക്കുന്ന അണ്ടർ പതിനേഴ് ലോകകപ്പിനുള്ള സ്പെയിൻ 21 അംഗ ടീമിനേയും പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗിലെ ക്ലബുകളുടെ അക്കാദമി താരങ്ങളാണ് 21ൽ ഭൂരിഭാഗവും. റയൽ മാഡ്രിഡിന്റെ അഞ്ചു താരങ്ങളും ബാഴ്സലോണയുടെ നാലു താരങ്ങളും സ്പെയിൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ബാഴ്സലോണ ഡിഫൻഡർമാരായ മാത്യു, മിറാൻഡ, ഫോർവേഡുകളായ ആബേൽ റൂയിസും സെർജിയോ ഗോമസും ടീമിൽ ഇടം നേടി. ഡിഫൻഡർ ചുസ്റ്റ്, മിഡ്ഫീൽഡർമാരായ മൊഹം, ബ്ലാങ്കോ, ഫോർവേഡ് പെഡ്രോ, സീസർ എന്നീ അഞ്ചു താരങ്ങളാണ് റയൽ മാഡ്രിഡിൽ നിന്ന് ടീമിലെത്തിയത്. മാഞ്ചസ്റ്റർ സിറ്റി യൂത്ത് താരം എറികും ടീമിലുണ്ട്.

കൊച്ചിയിൽ വെച്ചാണ് സ്പെയിനിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഭാവി സ്പാനിഷ് പ്രതിഭകളെ കേരള ഫുട്ബോൾ പ്രേമികൾക്ക് കാണാനുള്ള അവസരം കൂടിയാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആവേശപ്പോരിനൊടുവില്‍ ഒരു പോയിന്റ് ജയം സ്വന്തമാക്കി തമിഴ് തലൈവാസ്
Next articleഡല്‍ഹിയുടെ അതിജീവനത്തെ തകര്‍ത്തെറിഞ്ഞ് പട്ന