ഫിഫാ ലോകകപ്പിനും ഷൈജു ദാമോദരൻ

ഒക്ടോബറിൽ നടക്കുന്ന ഫിഫാ അണ്ടർ-17 ലോകകപ്പിനും നിറ സാന്നിദ്ധ്യമാകാൻ ഷൈജു ദാമോദരൻ. പ്രേക്ഷകരുടെ ഹൃദയം കവർന്ന കമന്റേറ്ററായല്ല പുതിയ പദവിയിലാണ് ഷൈജു ദാമോദരൻ ഉണ്ടാവുക. ലോകകപ്പിന്റെ വേദികളിൽ ഒന്നായ കൊച്ചിയുടെ വെന്യൂ മീഡിയ ഓഫീസർ ചുമതലയിലാണ് ഷൈജു ദാമോദരൻ എത്തുന്നത്.

ഇന്നാണ് ഷൈജു ദാമോദരൻ ചുമതലയിൽ പ്രവേശിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷൈജു ദാമോദരൻ തന്നെയാണ് ഈ വാർത്ത ജനങ്ങളുമായി പങ്കു വെച്ചത്.

ഷൈജു ദാമോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ നിന്ന്:

“ലോകഫുട്‌ബോൾ സംഘടനയുമായി ചേർന്നു പ്രവർത്തിക്കാനുള്ള അവസരം ഇതാദ്യമാണ്. ബ്രസീലും സ്‌പെയിനും ജർമനിയുമൊക്കെ
കളിക്കാനെത്തുന്നതിനാൽ കൊച്ചിയാണ് ഇക്കുറി അണ്ടർ-17 ലോകകപ്പിന്റെ പ്രധാനശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. അതിനാൽത്തന്നെ
വലിയ ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരുടെയും സ്‌നേഹസഹകരണങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു.”

ഫോട്ടോ കടപ്പാട്: എ.എസ്.സതീഷ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രീന്‍ഫീല്‍ഡിനു പച്ചക്കൊടി, ക്രിക്കറ്റ് അരങ്ങേറ്റം ശ്രീലങ്കയുമായുള്ള ടി20യിലൂടെ
Next articleഐ ലീഗിൽ ഇനി ഒരു ടീമിൽ ആറു വിദേശികൾ