ഗ്രൂപ്പ് ചാമ്പ്യന്മാരായി പരാഗ്വേ, ന്യൂസിലാന്റിനെ വീഴ്ത്തി മാലിയും പ്രീ ക്വാർട്ടറിൽ

- Advertisement -

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി പരാഗ്വേ. ഇന്ന് നടന്ന അവസാന മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് പരാഗ്വേ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ആദ്യ രണ്ടു മത്സരങ്ങളിലും പരാഗ്വേ വിജയിച്ചിരുന്നു. ബർഗാഡോ, കർദോസോ, ഗലീനോ എന്നിവരാണ് പരാഗ്വേയ്ക്കായി ഇന്ന് ഗോൾ നേടിയത്.

ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാന്റിനെ തറപറ്റിച്ച് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റായ മാലിയും പ്രീക്വാർട്ടർ ഉറപ്പിച്ചു. 3-1 എന്ന സ്കോറിന് തന്നെയായൊരുന്നു മാലിയുടേയും വിജയം. മാലിക്കു വേണ്ടി സലാമും ഡിമുസയും എൻഡിയയുമാണ് ഗോൾ നേടിയത്. മൂന്നു മത്സരങ്ങളിൽ ഇതോടെ മാലിക്ക് 6 പോയന്റും രണ്ടാം സ്ഥാനവും സ്വന്തമായി.

16 ഒക്ടോബറിനാകും പരാഗ്വേയുടെ പ്രീക്വാർട്ടർ മത്സരം. മാലിയുടെ പ്രീക്വാർട്ടർ മത്സരം 17ന് ആയിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement