നമ്മളെത്ര ഭേദം! പരാഗ്വേയെ വലയിൽ അഞ്ചു ഗോളുകൾ കയറ്റി അമേരിക്ക ക്വാർട്ടറിൽ

 

ഇന്ത്യ പൊരുതി കളിച്ചിട്ടും 3-0 എന്ന സ്കോറിന്റെ തോൽവി അമേരിക്കയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയതിൽ നിരാശ ഉണ്ട് എങ്കിൽ, ഇന്നത്തെ പ്രീക്വാർട്ടർ ഫലത്തോടെ അതിനൊരൽപ്പം ആശ്വാസം ലഭിക്കും. അതെ ഇന്ന് പ്രീക്വാർട്ടർ മത്സരത്തിൽ പരാഗ്വേയെ നേരിട്ട അമേരിക്ക എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അവരെ തകർത്തത്.

ടിം വിയയുടെ ഹാട്രിക്കാണ് അമേരിക്കയുടെ വിജയത്തിന്റെ വലുപ്പം കൂട്ടിയത്. 19, 53, 77 മിനുട്ടുകളിലായിരുന്നു വിയയുടെ ഹാട്രിക്ക്. ടൂർണമെന്റിൽ പിറക്കുന്ന രണ്ടാം ഹാട്രിക്കാണിത്. കാർലെറ്റനും സെർഗന്റുമാണ് അമേരിക്കയുടെ മറ്റു ഗോളുകൾ നേടിയത്.

ഇംഗ്ലണ്ട് ജപ്പാൻ മത്സരത്തിലെ വിജയികളെയാകും അമേരിക്കൻ കുട്ടികൾ ക്വാർട്ടറിൽ നേരിടുക. 21 ഒക്ടോബറിന് ഗോവയിൽ വെച്ചാകും ക്വാർട്ടർ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial