
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളില്‍ വീഡിയോ റെഫറല്‍ സഹായം വേണ്ടെന്ന് ഫിഫയുടെ തീരുമാനം. ഹാവിയര്‍ സെപ്പിയാണ് ഈ തീരുമാനം ഇന്ന് കൊച്ചിയില്‍ വെച്ച് മാധ്യമങ്ങളെ അറിയിച്ചത്. ഇതു കൂടാതെ സെപ്പി ടൂര്‍ണ്ണമെന്റ് നടത്തിപ്പിനായി ഗ്രൗണ്ട് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെയും അഭിനന്ദിക്കുകയുണ്ടായി.
കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ അരങ്ങേറ്റം നടത്തിയ വീഡിയോ റെഫറല്‍ ഏറെ വിവാദങ്ങള്‍ക്ക് ആരംഭം കുറിച്ചിരുന്നു. തീര്‍ത്തും രസംകൊല്ലിയായ ഒന്നായാണ് ആരാധകര്‍ ഇതിനെ കണ്ടത്. എന്നാല്‍ മറഡോണയെപ്പോലുള്ള പല പ്രമുഖര്‍ ഇതിനനുകൂലമായി നിലയുറപ്പിക്കുകയും ഉണ്ടായി. എന്തൊക്കെതന്നെയായാലും ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ വീഡിയോ സഹായം തേടേണ്ടതില്ലായെന്നുള്ള തീരുമാനം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial