ലോകകപ്പിന് മത്സര ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കില്ല

- Advertisement -

 

ലോകകപ്പിന് ടിക്കറ്റുകൾ വിറ്റു തീരുമ്പോഴും മടിച്ചു നിന്നവർ അറിയുക. മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ ചെന്നാൽ ടിക്കറ്റ് ലഭിക്കുകയില്ല. ഫിഫ കുറേ കാലങ്ങളായി ഫിഫാ ടൂർണമെന്റുകൾക്ക് നടത്തി വരുന്ന നടപടിക്രമമാണത്. അതുകൊണ്ട് തന്നെ ടിക്കറ്റ് വേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും.

ഫിഫാ ലോകകപ്പ് ടൂർണമെന്റ് ഓർഗനൈസിങ് ഡയറക്ടർ ഹാവിയർ സെപ്പി ഇത് സംബന്ധിച്ചുള്ള പ്രശനങ്ങൾ ഇന്ന് മാധ്യമങ്ങളോടു പങ്കുവെച്ചു. മത്സര ദിവസങ്ങളിൽ ടിക്കറ്റ് നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതു കൊണ്ട് അങ്ങനെയൊരു വിൽപ്പനയ്ക്ക് സാധ്യത ഇല്ലായെന്നും സെപ്പി പറഞ്ഞു. എന്നാൽ വിൽപ്പന കുറഞ്ഞ ഗോവയിൽ ഗ്രൗണ്ടിൽ വിൽപ്പനയ്ക്ക് സാധ്യതയുണ്ട് എന്നും സെപ്പി കൂട്ടിച്ചേർത്തു.

ലോകകപ്പിന്റെ അവസാന ഘട്ട ടിക്കറ്റ് വില്പന ഓൺലൈൻ ആയി ഇപ്പോഴും നടക്കുന്നുണ്ട്. ഓൺലൈനായി തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റു പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടിക്കറ്റ് വാങ്ങാൻ : http://tickets.india2017wc.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement