ഫുട്ബോൾ വളർത്താൻ മിഷൻ ഇലവൻ ജൂലൈ ആദ്യ വാരം കേരളത്തിലും എത്തുന്നു

- Advertisement -

ലോകകപ്പ് ഫുട്ബോൾ വരുന്നതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച മിഷൻ ഇലവൻ മില്യൺ വർക്ക്ഷോപ്പുകൾ കേരളത്തിലും എത്തുന്നു. ജുലൈ ആദ്യ വാരം എറണാകുളത്തും കോഴിക്കോടുമായാണ് മിഷൻ ഇലവൻ മില്യൺ ആദ്യ ഘട്ടം കേരളത്തിലേക്ക് എത്തുന്നത്. ജൂലൈ 5ന് കൊച്ചി ടൗൺഹാളിലും ജൂലൈ 7ന് കോഴിക്കോട് ടൗൺഹാളിൽ വെച്ചും നടക്കും.

ലോകകപ്പിനു മുമ്പ് 11 മില്യൺ കുട്ടികളിലേക്ക് ഫുട്ബോൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ആരംഭിച്ച പദ്ധതിയാണ് മിഷൻ ഇലവൻ മില്യൺ. മൂന്നു ഘട്ടങ്ങളായാണ് ഇത് നടക്കുന്നത്. അതിന്റെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ അധികൃതരും ഫിസിക്കൽ എജുക്കേഷൻ വിദഗ്ദ്ധരുമാണ് പങ്കെടുക്കുക.

മിസോറാമിൽ ഇന്നലെ മൂന്നാം ഘട്ടവും കഴിഞ്ഞിരുന്നു. 7500 കുട്ടികളാണ് മിസോറാമിൽ മിഷൻ XI മില്യൺ അവസാന ഘട്ടത്തിൽ പങ്കെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement