നെതർലാന്റ്സിനെ വീഴ്ത്തി മെക്സിക്കോ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ

ബ്രസീലിൽ വെച്ച് നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫൈനലിൽ മെക്സിക്കോ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിൽ നെതർലന്റ്സിനെ വീഴ്ത്തി ആണ് മെക്സിക്കോ ഫൈനലിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മെക്സിക്കോയുടെ വിജയം. 1-1 എന്ന നിലയിലായിരുന്നു മത്സരം നിശ്ചിത സമയത്ത് അവസാനിച്ചത്.

കളിയുടെ 74ആം മിനുട്ടിൽ റീഗർ നെതർലന്റ്സിനു വേണ്ടിയും 79ആം മിനുട്ടിൽ ആല്വാരെസ് മെക്സിക്കോയ്ക്ക് വേണ്ടിയും ഗോളടിച്ചു. 5-3നാണ് ഷൂട്ടൗട്ട് മെക്സിക്കോ ജയിച്ചത്. മെക്സിക്കോയുടെ നാലാം അണ്ടർ 17 ലോകകപ്പ് ഫൈനൽ ആകും ഇത്. ആതിഥേയരായ ബ്രസീൽ ആണ് ഫൈനലിൽ മെക്സിക്കോയുടെ എതിരാളികൾ.

Previous articleരണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം ബ്രസീൽ യുവനിരയുടെ അത്ഭുത തിരിച്ചുവരവ്
Next articleജ്യോക്കോവിച്ചിനോട് ജയിച്ച് നദാലിന് ഫെഡററിന്റെ വിവാഹസമ്മാനം.