
ഘാനയെ 2-1നു പരാജയപ്പെടുത്തി മാലി U-17 ലോകകപ്പ് സെമിയില്‍. 15ാം മിനുട്ടില്‍ ഡ്രാമെ നേടിയ ഗോളിലൂടെ ലീഡ് നേടിയ മാലി രണ്ടാം പകുതിയില്‍ ജെമൗസയിലൂടെ രണ്ടാം ഗോള്‍ നേടി. 70ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി മുഹമ്മദ് ഘാനയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതെ മാലി സെമി സ്ഥാനം ഉറപ്പാക്കുകയായിരുന്നു.
തുടര്‍ച്ചയായി പെയ്ത മഴ പലപ്പോഴും കളിയുടെ രസം കെടുത്തിയെങ്കിലും മാലി തന്നെയായിരുന്നു മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട് കളിച്ചത്. ആദ്യ പകുതിയില്‍ 1-0നു മാലിയായിരുന്നു മുന്നില്‍. രണ്ടാം പകുതിയുടെ 61ാം മിനുട്ടില്‍ മാലി തങ്ങളുടെ രണ്ടാം ഗോള്‍ നേടി വിജയത്തിലേക്ക് കൂടുതല്‍ അടുത്തു. എന്നാല്‍ പിന്നീട് തുടരാക്രമണങ്ങളിലൂടെ ഘാന മാലിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി പെനാള്‍ട്ടി നേടുകയായിരുന്നു. 70ാം മിനുട്ടില്‍ കുഡൂസ് മുഹമ്മദ് ഘാനയ്ക്കായി തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial