
അണ്ടർ പതിനേഴ് ലോകകപ്പിനെ സ്വാഗതം ചെയ്തു കൊണ്ട് കേരളം ഇന്നലെ നടത്തിയ വൺ മില്യൺ ഗോൾ ആഘോഷം വൻ വിജയമായി. വൺ മില്യൺ ഗോളാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും പിറന്നത് രണ്ട് മില്യണോളം ഗോളുകളാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്കൂളുകൾ മുതൽ കലക്ട്രേറ്റുകൾ വരെ വേദിയായ ഗോളടിയിൽ കോഴിക്കോട് ജില്ലയാണ് മുന്നിലെത്തിയത്.
മൂന്നര ലക്ഷത്തിലധികം ഗോളുകളാണ് കോഴിക്കോട് ജില്ലയിൽ മാത്രം പിറന്നത്. 155 ഗോൾ സെന്ററുകളായിരുന്നു കോഴിക്കോട് ജില്ലയിൽ ഉണ്ടായിരുന്നത്. രണ്ടര ലക്ഷം ഗോളുകളുമായി മലപ്പുറമാണ് രണ്ടാമത്. 350ഓളം ഗോൾ സെന്ററുകൾ ഉണ്ടായിരുന്നു മലപ്പുറത്ത് ൽ. 2.3 ലക്ഷം ഗോളുകളുമായി കണ്ണൂർ മൂന്നാമതെത്തി. നാലപ്പതിനായിരം ഗോളുകൾ മാത്രം സ്കോർ ചെയ്ത പാലക്കാടാണ് ഏറ്റവും കുറവ് ഗോൾ സ്കോർ ചെയ്തത്.
മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ വൺ മില്യൺ ഗോൾ എന്ന ലക്ഷ്യത്തിനായി ഗോളുകൾ അടിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial