കോമൾ തട്ടാൽ കളിക്കാത്തതെന്ത് എന്ന് വെളിപ്പെടുത്തി ഇന്ത്യ കോച്ച്

- Advertisement -

അമേരിക്കക്കെതിരെ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച കോമൾ തട്ടാൽ അവസാന രണ്ടു മത്സരങ്ങളിൽ കളിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ കോച്ച്. പരിക്ക് കാരണമല്ല കോമൾ തട്ടാൽ ടീമിൽ ഇടം പിടിക്കാതിരുന്നത്.

മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ച മാറ്റോസ് പറഞ്ഞത് കോമളിന്റെ അഭാവം ടീമിനു വേണ്ടിയുള്ളതാണ് എന്നാണ്. വ്യക്തികളല്ല ടീമാണ് തനിക്ക് പ്രാധാന്യം എന്നു പറഞ്ഞ മാറ്റോസ് കോമളിനെ ബെഞ്ചിലിരുത്തിയത് ടാക്ടികൽ തീരുമാണെന്നു വ്യക്തമാക്കി.

ഫിസിക്കലി കരുത്തരായ കൊളംബിയക്കെതിരെയും ഘാനക്കെതിരെയും ഡുവൽസ് ജയിക്കുന്ന തരത്തിലുള്ള കളിക്കാരനല്ല കോമൾ എന്നും അതാണ് ബെഞ്ചിലായത് എന്നും ഇന്ത്യൻ കോച്ച് മാധ്യമങ്ങളോടായി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement