കൊച്ചിയിൽ ഇനി ഫുട്ബോൾ ഉത്സവം, ബ്രസീലും സ്പെയിനും കേരള മണ്ണിലെത്തും

- Advertisement -

ഇന്ത്യയുടെ കളി കിട്ടാത്തതിൽ ദു:ഖിതരായിരുന്ന കേരള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ഡ്രോ കഴിഞ്ഞപ്പോൾ കിട്ടിയത് വലിയ സമ്മാനം. ലോകകപ്പ ഗ്രൂപ്പുകളിലെ ഏറ്റവും വലിയ ഗ്രൂപ്പ് തന്നെ കേരളത്തിലേക്ക് എത്തുന്നു. ഗ്രൂപ്പിൽ ഉള്ളത് ബ്രസീലും സ്പെയിനും. ഒപ്പം ജർമനിയുടെ ഒരു ഗ്രൂപ്പ് മത്സരവും കേരളത്തിലുണ്ട്. ലോകകപ്പ് വരുമ്പോൾ ഫ്ലക്സ് അടിച്ചും കൊടിനാട്ടിയും പിന്തുണച്ചവരെ നേരിട്ട് സ്റ്റേഡിയത്തിൽ ചെന്ന് പിന്തുണയ്ക്കാൻ ഒരവസരമാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വന്നെത്തിയിരിക്കുന്നത്.

സ്പെയിനിനേയും ബ്രസീലിനേയും കൂടാതെ കൊറിയയും നിജറുമാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകൾ. നിജർ ആദ്യമായാണ് ഒരു ലോകകപ്പിന് യോഗ്യത നേടുന്നത്. കേരളത്തിൽ കളിക്കുന്ന ഡി ഗ്രൂപ്പിൽ ബ്രസീലും സ്പെയിനും എത്തിയപ്പോൾ തന്നെ കേരളത്തിലെ ടിക്കറ്റുകൾ ഫുട്ബോൾ ആരാധകർ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.

ടിക്കറ്റിന്റെ രണ്ടാം ഘട്ട വില്പ്പന ഇന്ന് ഫിഫ ആരംഭിച്ചിട്ടുണ്ട്. പൊതുവേ ടിക്കറ്റ് വിൽപ്പന നല്ലരീതിയിൽ നടക്കുന്ന കേരളത്തിൽ ഗ്രൂപ്പും ടീമുകളും കൂടെ അറിഞ്ഞതോടെ ടിക്കറ്റിനായി നെട്ടോട്ടം തന്നെ നടത്തേണ്ടി വന്നേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement