അനായാസ ജയങ്ങളുമായി ഇറാഖും ഹോണ്ടുറാസും

- Advertisement -

ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഹോണ്ടുറാസും ഇറാഖും. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായിരുന്നു രണ്ടു പോരാട്ടങ്ങളും. ഹോണ്ടുറാസ് കുഞ്ഞന്മാരായ ന്യൂ കാഡിലോണിയയെ ആണ് നേരിട്ടത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഹോണ്ടുറാസിന്റെ വിജയം. ഹോണ്ടുറാസിനു വേണ്ടി മേജിയയും പലാസിയോസും ഇരട്ടഗോൾ നേടി. കാനലസ് ആണ് അഞ്ചാം ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് വൻ തോൽവി ഏറ്റുവാങ്ങിയ ചിലി പരാജയം ആവർത്തിക്കുകയാണ് ചെയ്തത്. ദാവൂദിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറാഖ് വിജയിച്ചത്. ചിലി സമ്മാനിച്ച ഓൺ ഗോളാണ് ഇറാഖിന്റെ മൂന്നാം ഗോളായത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement