മെക്സിക്കോയെ മറികടന്ന് ഇറാന്‍ അവസാന എട്ടില്‍

- Advertisement -

ഗോള്‍ മടക്കുവാനുള്ള മെക്സിക്കന്‍ ശ്രമങ്ങളെ അതിജീവിച്ച് ആവേശകരമായ മത്സരത്തില്‍ വിജയം നേടി ഇറാന്‍ U-17 ലോകകപ്പ് ഫുട്ബോളിന്റെ അവസാന എട്ടില്‍ കടന്നു. ഇന്ന് ഗോവയില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഏഷ്യന്‍ ശക്തികള്‍ മെക്സിക്കോയെ വീഴ്ത്തിയത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി മുഹമ്മദ് ഷെരീഫിയാണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. 11ാം മിനുട്ടില്‍ അല്ലാഹ്യാര്‍ സയ്യദ് ഇറാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ തന്നെ 37ാം മിനുട്ടില്‍ മെക്സിക്കോ റോബേര്‍ട്ടോ ഡി ലേ റോസയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ഇടവേളയ്ക്ക് പിരിയുമ്പോള്‍ 2-1നു ഇറാന്‍ ലീഡ് കൈവശപ്പെടുത്തി.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഇറാന്റെ നിരന്തരമായ ആക്രമണങ്ങളെ ചെറുത്ത് മെക്സിക്കോ ഗോള്‍കീപ്പര്‍ സ്കോര്‍ നില 2-1ല്‍ തന്നെ നിലനിര്‍ത്താന്‍ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement