എതിരില്ലാതെ ഇറാൻ, ഗ്രൂപ്പ് ചാമ്പ്യന്മാർ!!

- Advertisement -

ഇറാനെ തടയാൻ കോസ്റ്റാറിക്കയ്ക്കും ആയില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ ജയത്തോടെ ഇറാൻ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറാൻ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ലഭിച്ച രണ്ടു പെനാൾട്ടികളാണ് ഇറാന്റെ ജയം എളുപ്പമാക്കിയത്.

നാലു മിനുട്ടുകൾക്കിടെ ആയിരുന്നു കോസ്റ്ററിക്ക രണ്ട് പെനാൾട്ടികൾ വഴങ്ങിയത്. ആദ്യ പെനാൾട്ടി ഗോബൈഷാവിയും രണ്ടാം പെനാൾട്ടി ശരിയതിയും വലയിൽ എത്തിച്ചു. കളിയുടെ അവസാന നിമിഷത്തിൽ സർദാരിയാണ് ഇറാന്റെ മൂന്നാം ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ഗിനിയയേയും രണ്ടാം മത്സരത്തിൽ ജർമ്മനിയേയും ഇറാൻ പരാജയപ്പെടുത്തിയിരുന്നു. ഒക്ടോബർ 17നാകും ഇറാന്റെ പ്രീക്വാർട്ടർ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement