U-17 ലോകകപ്പിനു പിറകെ U-20 ലോകകപ്പിനും ഇന്ത്യ തയ്യാർ

- Advertisement -

ഫുട്ബോളിനെ കാര്യമായി എടുക്കാൻ തന്നെ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. രണ്ടു മാസങ്ങൾക്ക് അപ്പുറമുള്ള അണ്ടർ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ 2019ൽ നടക്കാൻ പോകുന്ന അണ്ടർ 20 ലോകകപ്പിന് ആതിഥ്യം വഹിക്കാനും അപേക്ഷ കൊടുത്തിരിക്കികയാണ്. ജൂലൈ 7നായിരുന്നു അപേക്ഷ കൊടുക്കാനുള്ള അവസാന തീയതി.

അണ്ടർ 17നുള്ള ഒരുക്കങ്ങൾ പൂർത്തിയായതോടെയാണ് ഇന്ത്യയ്ക്ക് വീണ്ടുമൊരു ഫിഫാ ടൂർണമെന്റ് നടത്താനുള്ള ആത്മവിശ്വാസം വന്നത്. ഇന്ത്യയുടെ അപേക്ഷ പരിഗണിക്കപ്പെടുമെന്നാണ് വിശ്വാസം എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. 23 രാജ്യങ്ങളാണ് അണ്ടർ 17 ലോകകപ്പിനു വേണ്ടി ഇന്ത്യയിലെത്താൻ പോകുന്നത്. 23 രാജ്യങ്ങൾക്കും ആതിഥ്യമരുളാൻ ഇന്ത്യ ഏറെക്കുറെ തയ്യാറായിരിക്കുകയാണ്. അണ്ടർ 20 ഫിഫാ ലോകകപ്പിനും 24 ടീമുകളാണ് ഉണ്ടാവുക. ഒരു ടൂർണമെന്റിനു കൂടി ആതിഥ്യം വഹിക്കാൻ കഴിഞ്ഞാൽ ഫുട്ബോൾ മാപ്പിൽ ഇന്ത്യയുടെ സ്ഥാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement