ഡ്രോ ഇന്ന് വൈകിട്ട് 7 മണിക്ക്, ഇന്ത്യയുടെ ഗ്രൂപ്പ് പ്രതീക്ഷകൾ

- Advertisement -

ഇന്ത്യ ആതിഥ്യമരുളുന്ന ആദ്യ ഫിഫാ ലോകകപ്പ് ഡ്രോ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിൽ ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഡ്രോയിൽ പ്രയാസമുള്ള ഗ്രൂപ്പ് ഇന്ത്യൻ കുട്ടികൾ കിട്ടാതിരിക്കാനുള്ള പ്രാർത്ഥനയിലാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ.

നാലു ടീമുകളുള്ള ആറു ഗ്രൂപ്പുകളിലായാകും 24 ടീമുകളെ തരം തിരിക്കുക.ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലായിരിക്കും ഉണ്ടാവുക. ബാക്കിയുള്ള ടീമുകളെയാണ് ഗ്രൂപ്പിലൂടെ തിരഞ്ഞെടുക്കുക. ഒരോ കോൺഫെഡറേഷനിൽ ഉള്ള രാജ്യങ്ങൾ ഒരു ഗ്രൂപ്പിൽ വരില്ല. ടീമിന്റെ മുൻ കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നാലു പോട്ടുകളായാണ് ടീമുകളെ ഡ്രോയ്ക്കായി വേർതിരിച്ചിരിക്കുന്നത്. ഒരു പോട്ടിലുള്ള ടീമിന് സ്വന്തം പോട്ടിലുള്ള വേറൊരു ടീമുമായും ഗ്രൂപ്പ് ഘട്ടത്തിൽ മുട്ടേണ്ടി വരില്ല.

ഇന്ത്യയുടെ പോട്ടായ പോട്ട് ഒന്നിൽ ഉള്ള മറ്റു ടീമുകൾ ജർമ്മനി, മാലി, മെക്സിക്കോ, ബ്രസീൽ, ഫ്രാൻസ് എന്നിവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ ഫ്രാൻസ് ജർമ്മനി പോലുള്ള വമ്പന്മാരെ ഇന്ത്യയ്ക്കു ഗ്രൂപ്പ് ഘട്ടത്തിൽ ലഭിക്കില്ല.

ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ലഭിക്കാൻ സാധ്യതയുള്ള വലിയ ടീമുകൾ സ്പെയിൻ, ഇംഗ്ലണ്ട്, യു എസ് എ, കോസ്റ്ററിക്ക, കൊളംബിയ, ചിലി , ഘാന എന്നീ ടീമുകളാണ്.

ഇന്ത്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വിഷമമുള്ള ഗ്രൂപ്പ് സാധ്യത : ഇന്ത്യ, സ്പെയിൻ, കൊളംബിയ, ചിലെ

ഇന്ത്യയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും ചെറിയ ഗ്രൂപ്പ്: ഇന്ത്യ, ന്യൂസിലൻഡ്, ഹോണ്ടുറാസ്, നൈജർ

ഡ്രോ തത്സമയം സോണി സിക്സ് ചാനലിലും ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫേസ്ബുക്ക് പേജിലും കാണാം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement