ലോകകപ്പ് കുട്ടികൾ കാണണം, ഗോവൻ സർക്കാർ സ്കൂൾ പരീക്ഷ മാറ്റി

- Advertisement -

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫിഫാ ടൂർണമെന്റ് കാണാൻ എല്ലാ കുട്ടികൾക്കും സൗകര്യം ഒരുക്കി ഗോവൻ സർക്കാർ. ഇതിനായി ഫിഫാ അണ്ടർ പതിനേഴ് ലോകകപ്പിന് മുന്നോടിയായി ആദ്യ ടെർമിനൽ പരീക്ഷ പൂർത്തിയാക്കാനാണ് ഗോവൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന ഒക്ടോബർ ഏഴിനു സ്കൂൾ പരീക്ഷകൾ തീർക്കാൻ നിർദേശം കൊടുത്തിരിക്കുന്നത് ഗോവൻ വിദ്യാഭ്യാസ മന്ത്രിയാണ്.

ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കായിക ഇവന്റാണ് ലോകകപ്പ് എന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷിയാകാൻ കിട്ടുന്ന ഈ അവസരം കുട്ടികൾക്ക് നഷ്ടമാകാൻ പാടില്ലാ എന്നും ഗോവൻ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ലോകകപ്പ് നടക്കുന്ന ആറു വേദികളിൽ ഒന്നാണ് ഗോവ. ജെർമ്മനിയും കോസ്റ്റാറിക്കയും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലെ മത്സരങ്ങളാണ് ഗോവ ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുക. ഗ്രൂപ്പ് മത്സരങ്ങളെ കൂടാതെ രണ്ടു പ്രീ ക്വാർട്ടർ മത്സരങ്ങളും ഒരു ക്വാർട്ടർ മത്സരവും ഗോവയിൽ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement