ആഫ്രിക്കന്‍ പോരാട്ടത്തില്‍ വിജയം ഘാനയ്ക്ക്

- Advertisement -

നൈജറിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഘാന U-17 ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. മാലിയാണ് ക്വാര്‍ട്ടറില്‍ ഖാനയുടെ എതിരാളികള്‍. ആദ്യ പകുതിയുടെ അവസാനത്തില്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി അയ്യയാണ് ഘാനയുടെ സ്കോറിംഗ് ആരംഭിച്ചത്. 90ാം മിനുട്ടില്‍ ഡാന്‍സോ ടീമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

നവി മുംബൈയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഘാനയ്ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. ആദ്യ പകുതിയില്‍ 13 അവസരങ്ങള്‍ സൃഷ്ടിച്ച വിജയികള്‍ക്ക് നൈജര്‍ ഗോള്‍കീപ്പറുടെ മികവ് കാരണം മാത്രമാണ് ഗോള്‍ നേടാനാകാതെ പോയത്. ആദ്യ പകുതിയുടെ സ്റ്റോപേജ് ടൈമില്‍ എറിക് അയ്യയെ വീഴ്ത്തിയതിനു ലഭിച്ച പെനാള്‍ട്ടി ഘാനയുടെ നായകന്‍ വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങള്‍ ഘാനയ്ക്ക് മുതലാക്കാനാകാതെ പോയപ്പോള്‍ ഏറെ നേരം മത്സരത്തില്‍ രണ്ടാം ഗോളിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു. മത്സരത്തിന്റെ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ റിച്ചാര്‍ഡ് ഡാന്‍സോയുടെ ഗോളില്‍ ഘാന വിജയം ഉറപ്പിക്കുകയായിരുന്നു. ഗുവഹാട്ടിയില്‍ ശനിയാഴ്ച മാലിയാണ് ഘാനയുടെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement