നാലടിച്ച് ജർമ്മൻ പട അവസാന എട്ടിൽ

- Advertisement -

ലാറ്റിനമേരിക്കൻ ശക്തിയായ കൊളംബിയയെ കെട്ടുകെട്ടിച്ച് ജർമ്മനി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഡൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് ജയിച്ചാണ് ജർമ്മനി അവസാന എട്ടിലേക്ക് കടന്നത്.

ക്യാപ്റ്റൻ ആർപ്പിന്റെ ഇരട്ട ഗോളുകളാണ് ജർമ്മനിയെ ഇത്ര വലിയ ജയത്തിന് സഹായച്ചിത്. ഇന്നത്തെ രണ്ടു ഗോളോടെ ജർമ്മൻ ക്യാപ്റ്റന്റെ ഗോൾ ടാലി നാലായി ഉയർന്നു. ബിസ്സോക്കും യെബോയയുമാണ് ബാക്കി രണ്ടു ഗോളുകൾ സ്കോർ ചെയ്തത്.

നാളെ നടക്കുന്ന ബ്രസീലും ഹോണ്ടുറാസും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ ആകും ജർമ്മനി ക്വാർട്ടറിൽ നേരിടുക. 22 ഒക്ടോബറിന് കൊൽക്കത്തയിൽ വെച്ചാണ് ആ ക്വാർട്ടർ പോരാട്ടം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement