ജർമ്മൻ കുട്ടികളും പ്രീക്വാർട്ടറിനുണ്ട്!

- Advertisement -

ഇറാനെതിരെയുള്ള വൻ പരാജയത്തിൽ നിന്ന് കരകയറി ജർമ്മൻ കുട്ടിപ്പട. നിർണ്ണായക മത്സരത്തിൽ ഗിനിയയെ പരാജയപ്പെടുത്തിയാണ് ജർമ്മനി പ്രീക്വാർട്ടർ ഉറപ്പിച്ചത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജർമ്മൻ ജയം.

ഗിനിയയുടെ മൂന്നു ഡിഫൻസീവ് അബദ്ധങ്ങൾ മുതലെടുത്തായിരുന്നു ജർമ്മനിയുടെ മൂന്നു ഗോളുകളും പിറന്നത്. 62 മിനുട്ട് വരെ 1-1 എന്ന നിലയിൽ ആയിരുന്നു മത്സരം. ക്യാപ്റ്റൻ ARPയും കുന്നും കെറ്റിനും ആണ് ജർമ്മനിക്കായി ഇന്ന് ലക്ഷ്യം കണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement