മൂന്നു മത്സരങ്ങൾ 14 ഗോളുകൾ, ഫ്രാൻസിന്റെ കുട്ടികൾ പ്രീക്വാർട്ടറിലേക്ക്

- Advertisement -

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് ഫ്രാൻസിന്റെ കുട്ടികൾ. ഹോണ്ടുറാസിനെ നേരിട്ട ഫ്രാൻസ് അഞ്ചു ഗോളുകളാണ് ഹോണ്ടുറാസ് വലയിൽ എത്തിച്ചത്. 1-5ന് ജയിച്ചതോടെ ഫ്രാൻസ് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി. മൂന്നു മത്സരങ്ങളിൽ നിന്നായി പതിനാലു ഗോളുകളാണ് ഫ്രാൻസ് അടിച്ചു കൂട്ടിയത്.

ഫ്രാൻസിനു വേണ്ടി ഫ്ലിപ്സ് ഇരട്ട ഗോളുകൾ നേടി. ഇസിദോർ, അഡ്ലി, ഗൗരി എന്നിവരും ഒരോ ഗോൾ നേടി. ഗൗരി ഇന്നത്തെ ഗോളോടെ ടൂർണമെന്റിൽ തന്റെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കുഞ്ഞന്മാരായ ന്യൂകാഡിലോണിയയ്ക്ക് മുന്നിൽ ജപ്പാൻ വിറച്ചു എങ്കിലും സമനിലയോടെ പ്രീക്വാർട്ടറിലേക്ക് കടന്നു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 83ആം മിനുട്ടിലെ സമനില ഗോളാണ് ന്യൂകാഡിലോണിയക്ക് അവരുടെ ലോകകപ്പിലെ ആദ്യ പോയന്റ് നേടികൊടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement